റൂഫ്ടോപ്പ് സോളാർ Vs ഗ്രൗണ്ട് മൗണ്ടഡ് സോളാർ – ഏതാണ് അനുയോജ്യം?
ഇന്നത്തെ കാലഘട്ടത്തിൽ വൈദ്യുതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു മാർഗം സ്വീകരിക്കാനും ആളുകൾ കൂടുതലും സോളാർ എനർജി തെരഞ്ഞെടുക്കുന്നു. എന്നാൽ പലരും നേരിടുന്ന പ്രധാന സംശയം – “റൂഫ്ടോപ്പ് സോളാർ (Rooftop Solar) വേണമോ? ഗ്രൗണ്ട് മൗണ്ടഡ് സോളാർ (Ground Mounted Solar) വേണമോ?”
ഇത് തീരുമാനിക്കുന്നത് സ്ഥല സൗകര്യം, ഉപയോഗ ലക്ഷ്യം, ബജറ്റ് തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ്.
റൂഫ്ടോപ്പ് സോളാർ (Rooftop Solar)
ഗുണങ്ങൾ
- വീടുകൾ, ഫ്ലാറ്റുകൾ, ഓഫീസുകൾ പോലുള്ള കുറഞ്ഞ സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യം.
- മേൽക്കൂര ഉപയോഗിക്കുന്നത് കൊണ്ട് അധിക ഭൂമി ആവശ്യമില്ല.
- വൈദ്യുതി ഡൈരക്ടായി വീട്ടിലേക്കോ ഓഫീസിലേക്കോ നൽകാം.
- നഗര മേഖലകളിൽ എളുപ്പത്തിൽ സ്ഥാപിക്കാം.
പരിമിതികൾ
- മേൽക്കൂരയുടെ സ്ഥിതി (Strength, Angle, Direction) പരിശോധിക്കണം.
- വലിയ ശേഷിയുള്ള (High Capacity) സിസ്റ്റങ്ങൾ സ്ഥാപിക്കാൻ സ്ഥലപരിമിതി ഉണ്ടാകാം.
- സർവീസ്/മെന്റനൻസ് ചെയ്യാൻ ചിലപ്പോൾ കഷ്ടപ്പാടുകൾ നേരിടാം.
ഗ്രൗണ്ട് മൗണ്ടഡ് സോളാർ (Ground Mounted Solar)
ഗുണങ്ങൾ
- വിപുലമായ സ്ഥലങ്ങളിൽ (industries, farms, institutions) ഏറ്റവും അനുയോജ്യം.
- ആവശ്യത്തിന് വലിയ ശേഷിയുള്ള പാനലുകൾ സ്ഥാപിക്കാം.
- സെർവീസ്, ക്ലീനിംഗ്, മെന്റനൻസ് ചെയ്യാൻ എളുപ്പമാണ്.
- പാനലുകളുടെ ആംഗിൾ/ദിശ സ്വതന്ത്രമായി ക്രമീകരിക്കാൻ സാധിക്കും, അതുകൊണ്ട് ഉയർന്ന കാര്യക്ഷമത.
പരിമിതികൾ
- വലിയ ഭൂമി വേണം.
- ഇൻസ്റ്റലേഷൻ ചെലവ് കൂടുതലാകാം.
- നഗരപ്രദേശങ്ങളിൽ സ്ഥലം കണ്ടെത്തുക പ്രായാസകരം.
ഏതാണ് അനുയോജ്യം?
- വീട്/ഓഫീസ്: സ്ഥലം കുറവാണെങ്കിൽ റൂഫ്ടോപ്പ് സോളാർ മികച്ച ഓപ്ഷൻ.
- വ്യവസായങ്ങൾ, കാർഷിക മേഖല, സ്ഥാപനങ്ങൾ: വലിയ തോതിൽ വൈദ്യുതി ആവശ്യമാണ് എങ്കിൽ ഗ്രൗണ്ട് മൗണ്ടഡ് സോളാർ അനുയോജ്യം.
- ബജറ്റ് & ലക്ഷ്യം അനുസരിച്ച് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.
നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുമ്പോഴാണ് സോളാർ ഇൻവെസ്റ്റ്മെന്റ് കൂടുതൽ ഫലപ്രദമാകുന്നത്.
